രാജ്യം ഉറ്റുനോക്കുന്ന ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

single-img
30 April 2014

voteരാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ഉള്‍പ്പെടെ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, രാജ്‌നാഥ് സിംഗ്, ഉമാ ഭാരതി തുടങ്ങിയവരും ഇന്ന് ജനവിധി തേടുന്നു.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ജനവിധി തേടുന്നത്. ഗുജറാത്തിലെ വഡോദരയില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി കോണ്‍ഗ്രസിന്റെ മധുസൂദന്‍ മിസ്ത്രിയെ നേരിടുന്നു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി ഗുജറാത്തിലെ ഗാന്ധിനഗറില്‍ മത്സരിക്കുന്നു.