കര്‍ഷകര്‍ക്ക് നല്‍കാനുള്ള 150 കോടി ഈയാഴ്ച നല്‍കുമെന്ന് സപ്ലൈകോ

single-img
30 April 2014

Supplycoസംസ്ഥാനത്തെ കര്‍ഷകര്‍ക്കു നെല്ലുസംഭരിച്ചതിന്റെ വിലയായി സപ്ലൈകോ നല്‍കാനുള്ള 150 കോടി രൂപ ഈയാഴ്ച നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജി. ലക്ഷ്മണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ കര്‍ഷകര്‍ക്ക് മാര്‍ച്ച് 15 വരെയും മറ്റു ജില്ലകളിലുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെയുമുള്ള സംഭരണവിലയുമാണ് ഈയാഴ്ച നല്‍കുക. ജനുവരിയില്‍ ആരംഭിച്ച ഈ സീസണിലെ സംഭരണവിലയായി 125 കോടി രൂപ ഇതിനകം നല്‍കിയതായും അദ്ദേഹം പറഞ്ഞു. നടപ്പു സീസണില്‍ ഒരു ലക്ഷത്തോളം കര്‍ഷകരില്‍നിന്ന് 3.2 ലക്ഷം ടണ്‍ നെല്ല് സപ്ലൈകോ സംഭരിച്ചു. മേയ് മാസം 80,000 ടണ്‍കൂടി സംഭരിക്കും. ഈ വര്‍ഷം ജനുവരി-മേയ് ഖാരിഫ് സീസണില്‍ നാലുലക്ഷം ടണ്‍ സംഭരിക്കും. കഴിഞ്ഞവര്‍ഷം ഇത് 1.86 ലക്ഷം ടണ്‍ ആയിരുന്നു.