ചെന്നിത്തലയുടെ ബാര്‍ ഫോര്‍മുല സുധീരന്‍ തള്ളി

single-img
30 April 2014

1389273219_sudheeranബാര്‍ ലൈസന്‍സ് വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് നിലവാരമില്ലാത്ത ഇരുന്നൂറിലേറെ ബാറുകള്‍ അടച്ചു പൂട്ടുകയും ടു സ്റ്റാര്‍ പദവിക്കു മുകളിലുള്ള ബാറുകള്‍ക്കു പരിശോധനയ്ക്കു വിധേയമായി പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്യണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ട് വെച്ച ഫോര്‍മുല കെ.പി.സി.സി പ്രസിഡന്റ് സുധീരന്‍ തള്ളി. നേരത്തെ തന്നെ ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയതാണെന്നും തന്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്താനിരിക്കേയാണ് തന്റെ നിലപാട് സുധീരന്‍ പരസ്യമാക്കിയത്.