ശ്രീലങ്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 68 പേര്‍ക്ക് പരിക്ക്

single-img
30 April 2014

srilankaശ്രീലങ്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 68 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കൊളംബോയില്‍ നിന്നും 90 മീറ്റര്‍ അകലെ പുതുഹേര സ്റ്റേഷനിലാണ് അപകടമുണ്ടായത്.

ബുധനാഴ്ച രാവിലെയാണ് അപകടം. കൊളംബോയില്‍ നിന്നും പലൈയ്ക്ക് പോയ ട്രെയിന്‍ പുതുഹേര സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനില്‍ ഇടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് ശ്രീലങ്കന്‍ റെയില്‍വേ അന്വേഷണം തുടങ്ങി.