വോട്ട് ചെയ്ത അടയാളം കാട്ടിയാല്‍ പെട്രോള്‍ ലിറ്ററിന് ഒരു രൂപ ഇളവ്

single-img
30 April 2014

petrol pumpനിങ്ങള്‍ വോട്ടുരേഖപ്പെടുത്തിയ ആളാണെങ്കില്‍ കയ്യിലെ മഷിയടയാളം കാട്ടിയാല്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് ഒരു രൂപ ഇളവുകിട്ടും. അഹമ്മദാബാദിലെ ഒരു കൂട്ടം പെട്രോള്‍ ബങ്കുടമകളാണ് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്കു പ്രചോദനം നല്‍കാന്‍ പ്രത്യേക ഓഫര്‍ നല്‍കിയിരിക്കുന്നത്. വോട്ടുചെയ്തശേഷം വിരലിലെ അടയാളം കാണിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പെട്രോളിനു ലിറ്ററിന് ഒരു രൂപ ഇളവ് ലഭിക്കും. ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്ന ഇന്നത്തേയ്ക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിരലടയാളം കണ്ട് ഉറപ്പുവരുത്തിയശേഷമാകും ഇളവു നല്‍കുകയെന്നു ഗുജറാത്ത് പെട്രോളിയം ഡീലേഴ്‌സ് ഫെഡറേഷന്‍ ഓണററി സെക്രട്ടറി ഹരിന്‍ താക്കൂര്‍ പറഞ്ഞു. ഡീസലിനോ മറ്റു ഇന്ധനങ്ങള്‍ക്കോ വിലക്കുറവില്ല.