വാര്‍ത്താ സമ്മേളനത്തില്‍ ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോഡിക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്

single-img
30 April 2014

modiബിജെപിയുടെ ചിഹ്നം വോട്ട് ചെയ്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ നരേന്ദ്ര മോഡിക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. മോഡി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിരിക്കുകയാണെന്നും വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബിജെപിയുടെ ചിഹ്നവുമായി മോഡിയെത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വോട്ട് ചെയ്ത ശേഷം വാര്‍ത്താസമ്മേളനം നടത്തുന്നതും ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്.

മോഡിക്കെതിരേ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. മോഡിക്കെതിരേ നടപടിയെടുക്കണമെന്നാണ് എഎപിയുടെ ആവശ്യം.