അഴിമതി കേസുകളില്‍ നടപടി എടുക്കാതെ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുന്നു: കെജരിവാള്‍

single-img
30 April 2014

Kejariwalരാജ്യത്തെ അഴിമതി കേസുകളില്‍ നടപടി എടുക്കാതെ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. റോബര്‍ട്ട് വദേരയുടെ സ്വത്ത് സമ്പാദനക്കേസിലും മോദി യുവതിയെ നിരീക്ഷിച്ച സംഭവത്തിലും ഇരു പാര്‍ട്ടിക്കാരും നടപടിയെടുക്കാതെ ഒത്തുകളിക്കുകയാണെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോദിയും പരസ്പരം ഇരുവരുടെയും മണ്ഡലങ്ങളില്‍ ഇതു വരെ പ്രചാരണം നടത്തിയിട്ടില്ലെന്നും ഇത് ഇരു പാര്‍ട്ടികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിന് തെളിവാണെന്നും കെജരിവാള്‍ പറഞ്ഞു.വാരാണസിയില്‍ ബിജെപിക്കാര്‍ എഎപി അനുകൂലികളെ നിരന്തരം ആക്രമിക്കുകയാണെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.