ഉരുട്ടിക്കൊലക്കേസില്‍ സിബിഐയ്ക്ക് കോടതിയുടെ വിമര്‍ശനം

single-img
30 April 2014

courtവിവാദമായ ഉദയകുമാര്‍ ഉരുട്ടിക്കൊലകേസില്‍ സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ സംഘം കോടതിയെ ആശയക്കുഴപ്പത്തിലാക്കാന്‍ നിരന്തരം ശ്രമിക്കുകയാണെന്ന് തിരുവനന്തപുരം സിബിഐ കോടതി നിരീക്ഷിച്ചു.

പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ വ്യക്തത വരുത്തണം. ഇക്കാര്യത്തില്‍ ഇന്നുതന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ രോഖാമൂലം വിശദീകരണം നല്‍കണം. വിശദീകരണം എഴുതി കുളംതോണ്ടി കൊണ്ടുവരരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്റെ നിലവിലെ വിശദീകരണം തമാശനിറഞ്ഞതാണെന്നും കോടതി നിരീക്ഷിച്ചു.