മാധ്യമപ്രവര്‍ത്തകയായ അമൃതാ റായിയുമായി തനിക്കു ബന്ധമുണ്ടെന്നു സമ്മതിച്ചു ദിഗ്വിജയ്‌ സിംഗിന്റെ ട്വീറ്റ്

single-img
30 April 2014

മാധ്യമപ്രവര്‍ത്തകയായ പ്രവര്‍ത്തകയായ അമൃതാറായിയുമായി തനിക്കു ബന്ധമുണ്ടെന്നു സമ്മതിച്ചുകൊണ്ട് മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് ദിഗ് വിജയ്‌സിംഗ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.ദിഗ്വിജയ്‌ സിങ്ങും അമൃതാ റായിയും ഉള്‍പ്പെടുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ ഈയടുത്ത ദിവസങ്ങളില്‍ ഒരു വെബ്സൈറ്റ് പുറത്ത് വിട്ടിരുന്നു.

രാജ്യസഭാ ടിവിയില്‍ റിപ്പോര്‍ട്ടര്‍ ആയ അമൃത , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ അധ്യാപികയും ആണെന്നാണ്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.കോണ്ഗ്രസ് ജനറല്‍ സെക്രട്ടറിയായ സിംഗിന്റെ ഭാര്യ ആശാ സിംഗ് കഴിഞ്ഞ വര്‍ഷമാണ്‌ അന്തരിച്ചത്‌.

എന്നാല്‍ ഇദ്ദേഹത്തിന്റെ പേരില്‍ പ്രചരിച്ച വീഡിയോ മൊര്ഫ ചെയ്തതാണെന്നായിരുന്നു കോണ്ഗ്രസ്സിന്റെ വാദം.എന്നാല്‍ ബന്ധം സമ്മതിച്ചു സിംഗ് തന്നെ രംഗത്ത്‌ വന്നതോടെ വിവാദങ്ങള്‍ക്ക് വിരാമമാകുകയാണ്.

“അമൃതാ റായിയുമായുള്ള ബന്ധം അംഗീകരിക്കാന്‍ എനിക്ക് ഒരു മടിയുമില്ല .അവരും അവരുടെ ഭര്‍ത്താവും കൂടി ഒരു ജോയിന്റ് ഡിവോഴ്സ് പെറ്റിഷന്‍ ഫയല്‍ ചെയ്തു കഴിഞ്ഞു.” എന്നാണു സിംഗ് ട്വിറ്ററില്‍ കുറിച്ചത്.

“ഞാന്‍ എന്റെ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിഞ്ഞു.ഞങ്ങള്‍ ജോയിന്റ് ഡിവോഴ്സ് പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്.അത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഞാന്‍ ദിഗ്വിജയ്‌ സിംഗിനെ വിവാഹം കഴിക്കും.” എന്ന് അമൃതയും ട്വീറ്റ് ചെയ്തു.

ആരോപണങ്ങള്‍ വന്നപ്പോള്‍ ഏപ്രില്‍ പതിനൊന്നിനു സിംഗ് ഇട്ട ഒരു  ട്വീറ്റ് മോഡി ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.

“ഞാനൊരു വിഭാര്യനാണ് .ഞാന്‍ ഇനി വിവാഹം ചെയ്താലും അത് നിങ്ങളുടെ പ്രിയപ്പെട്ട ‘ഫെക്കു’വിനെപ്പോലെ മറച്ചു വെയ്ക്കില്ല ” എന്നാണു മോഡിക്കെതിരെ ഒളിയമ്പയച്ചുകൊണ്ട് സിംഗ് കുറിച്ചത്.