പോലീസ് സ്‌റ്റേഷനില്‍ യുവതിയുടെ തൂങ്ങിമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

single-img
30 April 2014

Changaramkulamചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത യുവതി തൂങ്ങിമരിക്കാനിടയായ സംഭവം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലോക്കല്‍ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചുവരികയായിരുന്നു. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നുവര്‍ മരിക്കുന്ന സംഭവം ഒരു കാരണവശാലും അംഗീകരിക്കില്ല. കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ ആറു പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.