ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടി- സുധീരന്‍ ചര്‍ച്ച ഇന്ന്

single-img
30 April 2014

Ramesh-Chennithala-VM-Sudheeran-Oommen-Chandyബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായി ഇന്നു ചര്‍ച്ച നടക്കും. ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി മധ്യസ്ഥനായെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്ന് ഉച്ചയോടെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

ബാര്‍ ലൈസന്‍സിലും മദ്യനയത്തിലും കോണ്‍ഗ്രസ് നേതാക്കളുടെ ഇന്നത്തെ യോഗത്തില്‍ ധാരണയിലെത്തിയാലും മേയ് 20നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ സര്‍ക്കാരിനു തീരുമാനമെടുക്കാന്‍ കഴിയുകയുള്ളു. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ബാര്‍ ലൈസന്‍സും മദ്യനയവും അജന്‍ഡയില്‍ ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ധാരണ ഉണ്ടാകാത്തതിനെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.