വാരണാസിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയുടെ മര്‍ദ്ദനം

single-img
29 April 2014

Nandanബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളും ജനവിധി തേടുന്ന വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. അരവിന്ദ് കേജരിവാളിനു വേണ്്ടി പ്രചരണം നടത്തിയവര്‍ക്കാണ് ക്രൂരമര്‍ദനം ഏല്‍ക്കേണ്്ടി വന്നത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്നു ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

വാരണാസിയിലെ ഒരു ആശുപത്രിയില്‍ പ്രചരണം നടത്തുന്നതിനിടെ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു എന്ന് ആം ആദ്മി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.