യുക്രൈനിലേക്ക് റഷ്യ കടന്നുകയറില്ലെന്ന് ഉറപ്പു കിട്ടിയതായി യുഎസ്

single-img
29 April 2014

map_of_ukraineയുക്രൈനിലേക്ക് തങ്ങള്‍ അതിക്രമിച്ചു കടക്കില്ലെന്ന് റഷ്യ ഉറപ്പു നല്‍കിയെന്ന് യുഎസ് അറിയിച്ചു. യുഎസ് പ്രതിരോധ വകുപ്പാണ് ഇത്തരത്തില്‍ തങ്ങള്‍ക്കുറപ്പുകിട്ടിയതായി മാധ്യമങ്ങളേ തിങ്കളാഴ്ച അറിയിച്ചത്. യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറി റഷ്യന്‍ പ്രതിരോധ വകുപ്പ് മന്ത്രി സെര്‍ജി ഷോഗിയുമായി ഫോണില്‍ വിളിച്ചു സംസാരിച്ചു. റഷ്യന്‍ സൈന്യം യുക്രൈനിലേക്ക് അതിക്രമിച്ചു കടക്കില്ലെന്ന് അദ്ദേഹം യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറി ഹേഗലിനു ഉറപ്പു നല്‍കിയെന്നും യുഎസ് വൃത്തങ്ങള്‍ പറഞ്ഞു.