ടിപി കേസില്‍ സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു

single-img
29 April 2014

tpസിപിഎം കോഴിക്കോട് സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ ഉള്‍പ്പെടെ 24 പേരെ ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വെറുതെ വിട്ട മാറാട് പ്രത്യേക കോടതിയുടെ വിധി പുനര്‍പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ കുറ്റക്കാരല്ലെന്നു മാറാട് കോടതി കണ്‌ടെത്തിയ 24 പേര്‍ക്കും ഹൈക്കോടതി നോട്ടീസ് അയിക്കും.