മൂകാംബിക ക്ഷേത്രദര്‍ശനം; സരിത ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു കോടതി

single-img
29 April 2014

Sarithaകഴിഞ്ഞ 18നു സരിത മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. മേയ് അഞ്ചിനകം കോടതിയില്‍ വിശദീകരണം നല്‍കാന്‍ പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് എം. മനോജ് സരിതയുടെ അഭിഭാഷകനു നിര്‍ദേശം നല്‍കി.

കോയമ്പത്തൂര്‍ കോടതിയില്‍ ഒരു കേസില്‍ 21നു ഹാജരാകുന്നതിലേക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നു 17നു സരിത സംസ്ഥാനം വിട്ടതായും 18നു മൂകാംബികയില്‍ എത്തിയതായുമാണു റിപ്പോര്‍ട്ട്. കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാകേണ്ട സരിത മൂകാംബികയില്‍ എത്തേണ്ട ആവശ്യമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്

സംസ്ഥാനം വിട്ടുപോകുന്നതിനു മുമ്പായി കോടതിയുടെ അനുമതി വേണമെന്ന നിര്‍ദേശം ലംഘിച്ചെന്നു കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഡിവൈഎസ്പി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കവേയാണു ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി കോടതി നിരീക്ഷിച്ചത്.