കോഴിക്കോട് സാമൂതിരി ശ്രീമാനവിക്രമന്‍ രാജ അന്തരിച്ചു

single-img
29 April 2014

calicut_PKSmanavikramകോഴിക്കോട് സാമൂതിരി തിരുവണ്ണൂര്‍ പുതിയ കോവിലകം ശ്രീ മാനവിക്രമന്‍ രാജ (94) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പി.കെ എസ് രാജയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് മാനവിക്രമന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ചെക്കോസ്‌ലോവാക്യയിലെ ഇന്ത്യന്‍ എംബസിയില്‍ തേര്‍ഡ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.