വര്‍ഗ്ഗീയ കക്ഷികളെ ഭരണത്തില്‍ നിന്നുമകറ്റാന്‍ മതേതര സര്‍ക്കാറിനെ പിന്‍തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

single-img
29 April 2014

1351093062_1351085194_Ahmed_Patelതെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലാതെ ബി.ജെ.പി തുടങ്ങിയ വര്‍ഗ്ഗീയ കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ അവരെ ഭരണത്തില്‍ നിന്നും മാറ്റി നര്‍ത്തുവാന്‍ ഒരു മതേതര സര്‍ക്കാറിനെ തങ്ങള്‍ പിന്‍തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് ഈ കാര്യം അറിയിച്ചത്.

കോണ്‍ഗ്രസ് ഭരണത്തിനു മാത്രമായി നിലകൊള്ളുന്ന ഒരു പാര്‍ട്ടിയല്ലെന്നും ഭരണത്തിലെത്തണമെന്നതല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.