പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ശൈശവ വിവാഹം നിരോധിച്ചു

single-img
29 April 2014

105434-mapപതിനെട്ടു വയസില്‍ താഴെയുള്ളവരുടെ വിവാഹം നിരോധിക്കുന്ന ബില്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ അസംബ്‌ളി ഏകകണ്ഠമായി പാസാക്കി. രാജ്യത്ത് ശൈശവ വിവാഹം നിരോധിക്കുന്ന നിയമം പാസാക്കുന്ന ആദ്യ പ്രവിശ്യയാണു സിന്ധ്.

നിയമലംഘകര്‍ക്കു മൂന്നുവര്‍ഷം വരെ തടവും കനത്ത പിഴയുമാണു ബില്ലില്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. വിവാഹപ്രായത്തിനു പരിധി നിശ്ചയിക്കുന്നത് നിയമവിരുദ്ധമാണെന്നു കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാന മുഹമ്മദ് ഖാന്‍ ഷീരാനി വ്യക്തമാക്കിയിരുന്നു.