ആദ്യരാത്രി പടക്കംപൊട്ടിക്കാനെത്തി പോലീസ് പിടിയിലായി

single-img
29 April 2014

red-firecrackers_mediumപോലീസുകാരന്റെ വിവാഹദിവസം ആദ്യരാത്രിയില്‍ പൊട്ടിക്കാന്‍ പടക്കങ്ങളുമായി എത്തിയ അഞ്ചംഗസംഘം പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം വെളുപ്പിന് പുളിയഞ്ചേരി കെ ടി എസ് വായനശാലക്ക് സമീപത്ത് നിന്നും ആദ്യരാത്രി കലക്കാന്‍ വന്ന സംഘത്തിനെ പടക്കകെട്ടുകളോടൊപ്പം നൈറ്റ് പെട്രോളിംഗിനിടെ കൊയിലാണ്ടി സി ഐ ആര്‍ ഹരിദാസ് പിടികൂടിയത്.

പുളിയഞ്ചേരി സ്വദേശിയായ പോലീസുകാരന്റെ ആദ്യരാത്രി പടക്കം പൊട്ടിച്ച് കലക്കാനെത്തിയ പുളിയഞ്ചേരി ബാലഭവനില്‍ അമല്‍വിഷ്ണു, കുനിയില്‍ റൗഫ്, ശ്രീവര്‍ണയില്‍ അമര്‍ജിത്ത്, മുക്കാളികുനിയില്‍ സജിത്ത്കുമാര്‍ എന്നിവരാണ് പിടിയിലായത്.

മലബാര്‍ ഭാഗങ്ങളില്‍ വിവാഹത്തിനിടയില്‍ വരന്റെ സുഹൃത്തുക്കള്‍ ഒപ്പിക്കുന്ന കെണികളും തമാശകളും പതിവാണെങ്കിലും സമീപകാലത്ത് കൊടക്കാട്ടുമുറി, കീഴരിയൂര്‍, അണേലക്കടവ് ഭാഗങ്ങളിലെ നിരവധി വിവാഹവീടുകള്‍ക്ക് നേരെ രാത്രിയുണ്ടായ പടക്കമേറില്‍ നാശനഷ്ടമുണ്ടായിരുന്നു. ഈ സംഭവങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പോലീസ് പറഞ്ഞു.