മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ട് മേയ് അഞ്ച് മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

single-img
29 April 2014

Busമിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചു. ബസുടമകളുടെ സംഘടനയായ കേരള ബസ്് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം ആഹ്വാനം ചെയ്തത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒഴിവാക്കുക, ബസുടമകളുടെ നികുതിഭാരം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവയ്ച്ചിട്ടുണ്ട്.