ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മന്ത്രി കെ. ബാബു

single-img
29 April 2014

Babuസംസ്ഥാനത്തെ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുവാന്‍ നിയമപരമായി ബാധ്യതയുണ്‌ടെന്നും, ഒരു കോടതിയും ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നു പറഞ്ഞിട്ടില്ലെന്നും എക്‌സൈസ് മന്ത്രി കെ. ബാബു. താന്‍ സുധീരനെ കണ്ടതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും എന്നാല്‍ കെപിസിസി പ്രസിഡന്റിനെ കാണുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിനാലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നത്തില്‍ ഇതുവരെയും സമവായം ഉണ്ടാക്കുവാന്‍ കഴിയാത്തതിനാല്‍ ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഈ പ്രശ്‌നം ചര്‍ച്ചയ്ക്ക് വരില്ലെന്ന് അറിയുന്നു.