ആന്ധ്രയില്‍ റോഡ് അപകടത്തില്‍ ആറ് മരണം

single-img
29 April 2014

mapsandraTകാര്‍ മരത്തിലിടിച്ച് ആന്ധ്രപ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഇടിച്ച മരത്തിന്റെ ചുവട്ടിലിരുന്ന ആറ് വയസുകാരനും കാറിലുണ്ടായിരുന്ന അഞ്ച് പേരുമാണ് മരിച്ചത്. കടപ്പ-തിരുപ്പതി ഹൈവേയില്‍ പുത്തന്‍വരിപ്പള്ളിയിലാണ് അപകടമുണ്ടായത്. ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.