നരേന്ദ്ര മോഡി ചെകുത്താന്‍: മമത

single-img
29 April 2014

mamata1ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ചെകുത്താനാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അപകടകാരിയായ മോഡി ഭരണത്തിലേക്ക് വന്നാല്‍ ഇന്ത്യ ഇരുട്ടിലേക്കാകും പോകുകയെന്നും മമത പറഞ്ഞു. മോഡി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്നാണ് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാന്‍ പറഞ്ഞത്. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ വ്യക്തിപരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഒബ്രിയാന്‍ പറഞ്ഞു.

നേരത്തെ പശ്ചിമബംഗാളിലെ ശാരദാ ചിട്ടി കുംഭകോണത്തിലുള്‍പ്പെട്ടവര്‍ മമത വരച്ച ചിത്രങ്ങള്‍ ഒന്നേമുക്കാല്‍ കോടിക്കുവാങ്ങിയെന്നും മോഡി ആരോപിച്ചിരുന്നു. ഇടതുപക്ഷം പശ്ചിമബംഗാളില്‍ 35 വര്‍ഷം കൊണ്ട് ഉണ്ടാക്കിയതിനേക്കാള്‍ നാശനഷ്ടങ്ങളാണ് മമത സര്‍ക്കാര്‍ കഴിഞ്ഞ 35 മാസങ്ങളായി സംസ്ഥാനത്ത് ഉണ്ടാക്കിയതെന്നും മോഡി കുറ്റപ്പെടുത്തി.