ബാറിന് അനുമതി: കെപിസിസി ഡി.സി.സിയുടെ റിപ്പോര്‍ട്ട് തേടി

single-img
29 April 2014

vm-sudheeranകാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഡി.സി.സിയുടെ വിശദീകരണം തേടി. ബാറിന് അനുമതി നല്‍കിയത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ഡി.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഗരസഭ കൗണ്‍സിലിന്റെ തീരുമാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് ഡിസിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന നാലുനക്ഷത്ര പദവിയുള്ള ഹോട്ടലിന്റെ അപേക്ഷയാണ് കാഞ്ഞങ്ങാട് നഗരസഭ അംഗീകരിച്ചത്.യു.ഡി.എഫ് ഭരണത്തിലിരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയാണ് ഇന്നലെ പുതിയ ബാറിന് അനുമതി നല്‍കിയത്.നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ സര്‍ക്കാറും കെപിസിസി നേതൃത്വവും രണ്ട് തട്ടില്‍ നില്‍ക്കുന്നതിനിടെയാണ് നഗരസഭ പുതിയ ബാറിന് സമ്മതപത്രം നല്‍കിയത്