ക്യാമറയ്ക്ക് മുന്നില്‍ യുവാവ് സ്വയം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ ശേഷം ബി.എസ്.പി നേതാവിനെ കെട്ടിപ്പിടിച്ചു

single-img
29 April 2014

ലക്നൌ: ദൂര്‍ദര്‍ശന്‍ ചാനല്‍  സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചക്കിടെ യുവാവ് സ്വയം ദേഹത്ത് തീ കൊളുത്തിയ ശേഷം  ബി.എസ്.പി നേതാവിനെ കെട്ടിപ്പിടിച്ചു. ക്യാമറയുടെ മുന്നിലാണ് ഈ സംഭവം അരങ്ങേറിയത്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദൂരദര്‍ശന്‍ സംഘടിപ്പിച്ച ജന്‍മഞ്ച് ചര്‍ച്ചയ്ക്കിടെയാണ് പൊതു വേദിയില്‍വെച്ച് ദുര്‍ഗേഷ് എന്ന യുവാവ് സ്വയം തീ കൊളുത്തിയത്. പരിപാടിക്ക് നേതാക്കളെയും പൊതുജനങ്ങളെയും ക്ഷണിച്ചിരുന്നു.

പരിപാടി നടക്കുന്നതിനിടെ പൊടുന്നനെ യുവാവ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഇതിനു ശേഷം ഇള്‍ ബി.എസ്.പി നേതാവ് കംറു ജമ്മ ഫൌജിയെ കെട്ടിപ്പിടിച്ചു.  നേതാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് രാംകുമാര്‍ സിങ്ങിനും മറ്റൊരു രാഷ്ട്രീയ നേതാവ് ചൗധരി ഹൃദയ് രാമവര്‍മയ്ക്കും നിസാരപൊള്ളലേറ്റു. 

ഇരുവരുടെയും ദേഹത്ത് തീ പടര്‍ന്നുപിടിച്ചു. യുവാവിന് 95 ശതമാനം പൊള്ളലേറ്റു. നേതാവിന് 75 ശതമാനം പൊള്ളലേറ്റു.