കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് അച്യുതാനന്ദന്‍

single-img
28 April 2014

vsകടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു ഗൂഢാലോചന നടത്തിയതായി സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജും അദ്ദേഹത്തിന്റെ ഭാര്യയും കേസില്‍ പ്രതികളാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന നിലയിലുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ചാണു സലിംരാജ് റവന്യൂ അധികൃതരെയടക്കം വരുതിയില്‍ നിര്‍ത്തി ഭൂമി തട്ടിപ്പ് നടത്തിയത്. പ്രതികളില്‍ ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നിലനിന്നിരുതു കൊണ്ടാണ് ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസെടുക്കാന്‍ പോലും പോലീസ് തയാറാവാതിരുന്നതെന്നും വിഎസ് ആരോപിച്ചു.

കേസില്‍ ഗൂഡാലോചന നടത്തിയതും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനിവില്ലെന്നും അദ്ദേഹം പആരോപിച്ചു.