സുധീരന്‍ സര്‍ക്കാരിനെ കുളിപ്പിച്ച് കിടത്തും: വെള്ളാപ്പെള്ളി

single-img
28 April 2014

vellaകെപിസിസി പ്രസഡന്റ് വി.എം.സുധീരനെതിരേ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സുധീരന്‍ സര്‍ക്കാരിനെ കുളിപ്പിച്ചു കിടത്താനാണ് നോക്കുന്നതെന്നും ബാറുകളുടെ കാര്യത്തില്‍ ആരോടോ പക തീര്‍ക്കാനെന്ന മട്ടിലാണ് കെപിസിസി പ്രസിഡന്റെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.

അടച്ചിട്ട ബാറുകള്‍ അടിയന്തിരമായി തുറക്കണമെന്നും അവ നവീകരിക്കാന്‍ ഒരു വര്‍ഷമെങ്കിലും സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുധീരന്റെ നിലപാടുകള്‍ സര്‍ക്കാരിന്റെ ഉള്ള പ്രതിച്ഛായ കൂടി നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ അടച്ചിടുമ്പോള്‍ തൊഴില്‍ രഹിതരാകുന്നവരെക്കുറിച്ച് സുധീരന്‍ ചിന്തിക്കണം. ഈ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനു വ്യക്തമായ അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.