സംസ്ഥാനത്ത് സുധീരന്റെ ഭരണം വെള്ളാപ്പള്ളി

single-img
28 April 2014

vellaസംസ്ഥാനത്തെ ഇപ്പോളത്തെ ഭരണാധികാരി ഉമ്മന്‍ചാണ്ടിയല്ലെന്നും ഇപ്പോള്‍ നടക്കുന്നത് വി.എം. സുധീരന്റെ ഭരണമാണെന്നും വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പിനുശേഷം എസ്എന്‍ കോളജില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണു വെള്ളാപ്പള്ളി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

ഭരണത്തിലുള്ളവര്‍ക്ക് ഒരു വിലയുമില്ലാത്ത അവസ്ഥയാണിപ്പോള്‍. മദ്യനയത്തില്‍ സര്‍ക്കാരിനു സ്ഥിരതയില്ല. തെരഞ്ഞെടുപ്പിനുമുമ്പ് വ്യക്തമായ മദ്യനയം നടപ്പാക്കാതിരുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. എല്ലാ കാര്യങ്ങളും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തീരുമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.