സദാചാരം പഠിപ്പിക്കുന്ന അഭിസാരികയാണ് കോണ്‍ഗ്രസെന്ന് ഉമാഭാരതി

single-img
28 April 2014

umaസദാചാരം പഠിപ്പിക്കുന്ന അഭിസാരികയെപ്പോലെയാണ് കോണ്‍ഗ്രസെന്ന രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ഉമാ ഭാരതി രംഗത്ത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ബിജെപി മാറ്റിനിര്‍ത്തുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.

എല്‍.കെ അഡ്വാനി പാര്‍ട്ടിയിലെ ബഹുമാന്യനായ നേതാവാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിക്ക് അദ്ദേഹത്തോട് വലിയ ആദരമാണുള്ളതെന്നും അവര്‍ പറഞ്ഞു.