കപ്പല്‍ ദുരന്തം; ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി രാജിവച്ചു

single-img
28 April 2014

Koreaഏപ്രില്‍ 16ലെ നിരവധി വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കപ്പല്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുംഗ് ഹോംഗ് വണ്‍ രാജി പ്രഖ്യാപിച്ചു. സിയൂള്‍ പ്രാന്തത്തിലെ ഡാന്‍വണ്‍ സ്‌കൂളില്‍നിന്ന് വിനോദയാത്രയ്ക്കു പോയ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 476പേരാണു സിയോള്‍ എന്ന കടത്തുകപ്പലിലുണ്ടായിരുന്നത്.

ഇന്നലെവരെയുള്ള കണക്കനുസരിച്ച് ഔദ്യോഗിക മരണസംഖ്യ 187 ആണ്. കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി കപ്പലിനുള്ളില്‍ തെരച്ചില്‍ നടത്തിവരികയാണ്.