ആരോപണങ്ങളിലെ സത്യാവസ്ഥ കാലം തെളിയിക്കുമെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി

single-img
28 April 2014

16FRGOURI_KAUSALYA_782511gതിരുവിതാംകൂര്‍ രാജകുടംബത്തിനെതിരായി ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലെ സത്യം കാലം തെളിയിക്കുമെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി. ഇതു സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും എന്നാല്‍ എന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അഭിഭാഷകരുടെ വിലക്കുള്ളതിനാല്‍ കൂടുതല്‍ ഒന്നും പറയാനാകില്ലെന്നും ഗൗരി ലക്ഷ്മി ബായി പറഞ്ഞു.

ഇപ്പോഴുയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഏറെ വിഷമിപ്പിക്കുന്നുണ്ട്. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. 125 താക്കോലുകള്‍ രാജകുടുംബത്തിന്റെ കൈവശമില്ലായിരുന്നു. പത്മനാഭസ്വാമി ഉറക്കത്തിലല്ലെന്നും രാജകുടുംബത്തിന്റെ ഭാഗത്താണ് ശരിയെന്നും സ്വാമിക്കറിയാമെന്നും അവര്‍ പറഞ്ഞു.