റഷ്യയെ ഒറ്റപ്പെടുത്താന്‍ ഒബാമയുടെ ആഹ്വാനം

single-img
28 April 2014

obamaറഷ്യയെ യുക്രെയിനെ ശിഥിലീകരിക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടുത്താന്‍ അമേരിക്കയും യൂറോപ്പും യോജിച്ചു നീങ്ങണമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. മലേഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു.

കിഴക്കന്‍ യുക്രെയിനിലെ സ്‌ളാവിയന്‍സ്‌കി നഗരത്തില്‍ റഷ്യന്‍ അനുകൂലികള്‍ തടഞ്ഞുവച്ചിരിക്കുന്ന എട്ട് അന്തര്‍ദേശീയ നിരീക്ഷകരെ മോചിപ്പിക്കാനുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് ഒബാമ റഷ്യക്കെതിരേ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ആഹ്വാനം ചെയ്തത്.