തന്നെ ജയിപ്പിച്ചാല്‍ മണ്ഡലത്തെ കേരളംപോലെയാക്കാമെന്ന് വാഗ്ദാനം

single-img
28 April 2014

HY25VISHWAROOP__HY_1529218eലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ചാല്‍ താന്‍ പ്രതിനിദാനം ചെയ്യുന്ന മണ്ഡലത്തെ കേരളം പോലെയാക്കാമെന്ന് വാഗ്ദാനം. ആന്ധ്രപ്രദേശില്‍ കേരളത്തിന്റെ വികസന മാതൃക പറഞ്ഞ് മുന്‍ ആന്ധ്രാ മന്ത്രിയും അമലാപുരം മണ്ഡലത്തിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ പി.വിശ്വരൂപ ആണ് വോട്ടുപിടിക്കുന്നത്. തന്നെ ജയിപ്പിച്ചാല്‍ അമലാപുരത്തെ കേരളംപോലെയാക്കാമെന്നാണ് വാഗ്ദാനം.

കേരള വികസന മാതൃകയെക്കുറിച്ച് പഠിച്ചശേഷമായിരിക്കും ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ക്ഷേമപദ്ധതികള്‍ മണ്ഡലത്തില്‍ കൊണ്ടുവരുമെന്നും അതിന്റെ ഗുണം സമൂഹത്തിലെ എല്ലാതട്ടിലുമുള്ള ജനങ്ങള്‍ക്കു ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.