സുരാജിന് ഹാസ്യനടനുള്ള പുരസ്‌കാരം നല്കിയത് ജൂറിയുടെ ധിക്കാരത്തെയാണ് കാണിക്കുന്നതെന്ന് ജി. കാര്‍ത്തികേയന്‍

single-img
28 April 2014

Karthikeyanമികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാനപുരസ്‌കാരം നല്കിയത് അവാര്‍ഡ് ജൂറിയുടെ ധിക്കാരമാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സുരാജിന് മിമിക്രി കലാകാരന്മാര്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാരനിര്‍ണയത്തിനു ശേഷം ജൂറി നടത്തിയ വിശദീകരണം ബാലിശമായിരുന്നുവെന്നും ജി. കാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

ഹാസ്യം ചെയ്യുന്നയാളും നടന്‍ തന്നെയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. ദേശീയ അവാര്‍ഡിനെ ബഹുമാനിച്ചെങ്കിലും സുരാജിന് ഹാസ്യനടനുള്ള പുരസ്‌കാരം നല്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.