മുഹമ്മദ് ബാദിയടക്കം ഈജിപ്റ്റില്‍ 680 പേര്‍ക്ക് വധശിക്ഷ

single-img
28 April 2014

Mohammed_Badieaഈജിപ്റ്റന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബാദിയടക്കം 680 പേരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ആഭ്യന്തര കലാപത്തിനിടെയുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ മരിച്ച കേസിലാണ് വധശിക്ഷ. മാര്‍ച്ചില്‍ 529 പേരെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് 492 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയും ചെയ്തു.