മോഡി ഗുജറാത്തിലെ അറവുകാരനെന്നു തൃണമൂല്‍ കോണ്ഗ്രസ്സ്

single-img
28 April 2014

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയെ “ഗുജറാത്തിലെ അറവുകാര”നിന്നു വിശേഷിപ്പിച്ചു തൃണമൂല്‍ കോണ്‍ഗ്രസ്‌ രംഗത്ത്‌.തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാന്‍ ട്വിറ്ററിലൂടെയാണ് മോഡിയെ രൂക്ഷമായി വിമര്‍ശിച്ചത്.സ്വന്തം ഭാര്യയെപ്പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്തയാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിന്റെ വികസന മാതൃകയെക്കുറിച്ച് മോദിക്ക് ഉത്തരമില്ല. അതിനാല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ വ്യക്തിപരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഒബ്രിയാന്‍ അറിയിച്ചു.

നേരത്തെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് മോദി നടത്തിയത്. ഇടതുപക്ഷം പശ്ചിമബംഗാളില്‍ 35 വര്‍ഷം കൊണ്ട് ഉണ്ടാക്കിയതിനേക്കാള്‍ നാശനഷ്ടങ്ങളാണ് മമത സര്‍ക്കാര്‍ കഴിഞ്ഞ 35 മാസങ്ങളായി സംസ്ഥാനത്ത് ഉണ്ടാക്കിയതെന്ന് മോദി കുറ്റപ്പെടുത്തി. –