പാലസ്തീന്‍ പ്രസിഡന്റ് നാസി കൂട്ടക്കൊലയെ അബ്ബാസ് അപലപിച്ചു

single-img
28 April 2014

737997-01-08നാസികള്‍ രണ്ടാംലോക മഹായുദ്ധ കാലത്ത് യഹൂദരെ കൂട്ടക്കൊല ചെയ്ത സംഭവം ആധുനിക കാലത്ത് മനുഷ്യരാശിക്കെതിരേ നടത്തപ്പെട്ട ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്നു പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. അബ്ബാസിന്റെ പ്രസ്താവന പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാഫാ പ്രസിദ്ധപ്പെടുത്തി.

നാസി കൂട്ടക്കൊലയ്ക്ക് എതിരേ മുതിര്‍ന്ന അറബിനേതാവ് നടത്തുന്ന അപൂര്‍വ പ്രസ്താവനയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇതിനിടെ ഹമാസിന്റെ പിന്തുണയുള്ള പലസ്തീന്‍ സര്‍ക്കാരുമായി ഒരു വിധത്തിലുള്ള സമാധാന ചര്‍ച്ചയ്ക്കും തന്റെ സര്‍ക്കാര്‍ തയാറല്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ വ്യക്തമാക്കി.