ബാബ രാംദേവിന് ലഖ്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനും പത്രസമ്മേളനം നടത്തുന്നതിനും വിലക്ക്

single-img
27 April 2014

baba_ramdev_fast_295കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ ബാബ രാംദേവിന് ലഖ്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനും പത്രസമ്മേളനം നടത്തുന്നതിനും വിലക്ക്. മെയ് 16വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നേരത്തെ വിവാദ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്.

 

 

 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തുന്നത് കൈകാര്യംചെയ്യുന്ന 171 ാം വകുപ്പുപ്രകാരമാണ് മഹാനഗര്‍ പോലീസ് രാംദേവിനെതിരെ കേസെടുത്തത്. പ്രസ്താവനയടങ്ങിയ വീഡിയോദൃശ്യം പരിശോധിച്ചതിന് ശേഷമായിരുന്നു ഇത്.