‘ആകാശ്’ വിജയകരമായി പരീക്ഷിച്ചു

single-img
27 April 2014

akashഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത വ്യോമമിസൈല്‍ ‘ആകാശ്’ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോറിനു സമീപം ചന്ദിപ്പുരിലുള്ള വിക്ഷേപണകേന്ദ്രത്തില്‍നിന്നായിരുന്നു രണ്ടു പരീക്ഷണവിക്ഷേപണങ്ങളും. വ്യോമസേനയുടെ ഭാഗമായ മിസൈലിന്റെ രണ്ടു പരീക്ഷണങ്ങളും നടത്തിയത് സേനയാണ്. പകല്‍ 11.55-നും 12-നുമായിരുന്നു ഇവയെന്ന് പ്രതിരോധ കേന്ദ്രങ്ങള്‍ അറിയിച്ചു.

 

 

 

പ്രതിരോധഗവേഷണസ്ഥാപനമായ ഡി.ആര്‍.ഡി.ഒയാണ് 25 കി.മീ. ദൂരപരിധിയുള്ള ‘ആകാശ്’ വികസിപ്പിച്ചത്. 60 കി.ഗ്രാം ഭാരം വഹിക്കാന്‍ കഴിവുള്ള മിസൈല്‍ ഒരേസമയം പല ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിക്കാമെന്ന് ഡി.ആര്‍.ഡി.ഒ. അറിയിച്ചു.