നരേന്ദ്ര മോഡിയുടെ റോഡ്‌ ഷോയക്ക്‌ എതിരെ ആം ആദ്‌മി പാര്‍ട്ടി രംഗത്ത്

single-img
27 April 2014

modiബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ റോഡ്‌ ഷോയക്ക്‌ എതിരെ എ എ പി രംഗത്ത്. റോഡ്‌ ഷോയക്ക്‌ വേണ്ടി മോദി ആറു കോടി രൂപ പൊടിച്ചെന്ന്‌ ആം ആദ്‌മി പാര്‍ട്ടി പറഞ്ഞു . ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ ജില്ലാ വരണാധികാരിക്കും യു.പി. തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും ആം ആദ്‌മി പാര്‍ട്ടി കത്തയച്ചു.

 

 

 

റോഡ്‌ ഷോയില്‍ പങ്കെടുക്കാന്‍ ആളെ എത്തിച്ചതിനും അവര്‍ക്കുള്ള തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍, സാരികള്‍ എന്നിവ വിതരണം ചെയ്‌തതിനും ഷോയുടെ പ്രചരണാര്‍ഥം ബോര്‍ഡുകളും കട്ടൗട്ടുകളും ഹോള്‍ഡിംഗുകളും സ്‌ഥാപിക്കുന്നതിനും കുറഞ്ഞത്‌ 5.75 കോടി രൂപ ചെലവു വരുമെന്ന്‌ ആം ആദ്‌മി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പത്രിക സമര്‍പ്പണത്തിനും റോഡ്‌ ഷോയ്‌ക്കുമായി മോഡി വാരണാസിയില്‍ എത്തിയത്‌ ഹെലികോപ്‌റ്ററിലാണ്‌ ഇതിന്റെ വാടക കൂടി കണക്കാക്കുമ്പോള്‍ ആകെ ചെലവ്‌ ആറു കോടി കടക്കുമെന്ന്‌ കത്തില്‍ പറയുന്നു.