ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി

single-img
26 April 2014

trivandrum-technopark2ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ ആറ്റിന്‍കുഴിക്കു സമീപത്തെ സ്വകാര്യ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണെ്ടത്തി. ടെക്‌നോപാര്‍ക്കിലെ അലിയന്‍സ് കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ വിദഗ്ധനും എറണാകുളം സ്വദേശിയുമായ മിറാഷ് തമ്പി (30)യെയാണ് ലോഡ്ജിലെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ചനിലയില്‍ കണെ്ടത്തിയത്.

സഹജീവനക്കാരന്‍ അജീഷ് ജോണാണ് മിറാഷിനെ അന്വേഷിച്ച് റൂമിലെത്തിയപ്പോള്‍ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് തുമ്പ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 2010ലാണ് ഇയാള്‍ ടെക്‌നോപാര്‍ക്കിലെത്തിയത്. രണ്ടുമാസം മുമ്പാണ് മിറാഷിന്റെ വിവാഹം കഴിഞ്ഞത്.