പത്താം ക്‌ളാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

single-img
26 April 2014

rape-Logo--ട്യൂഷന്‍ സെന്ററില്‍ വച്ച് പത്താം ക്‌ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ട്യൂഷന്‍ മാസ്റ്ററെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. കുന്നപ്പുഴ സ്വദേശിയും 37 വയസുകാരനുമായ അധ്യാപകനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ട്യൂഷന്‍ സെന്ററില്‍ വച്ച് അധ്യാപകന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചുവെന്ന കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.