രാഹുലിനെതിരെ പരാമര്‍ശം; ബാബ രാംദേവിനെതിരെ കേസ്

single-img
26 April 2014

baba_ramdev_fast_295ദളിതരുടെ വീടുകളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പോയത് ഹണിമൂണിനും അവധിക്കാലം ചിലവഴിക്കാനുമാണെന്ന പരാമര്‍ശം നടത്തിയ യോഗ ഗുരു ബാബ രാംദേവിനെതിരെ പോലീസ് കേസെടുത്തു. ലക്‌നോവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാംദേവ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

രാഹുല്‍ ഗാന്ധി ദളിത് സ്ത്രീയെ വിവാഹം കഴിച്ചാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞേനെ, അതോടെ അയാളുടെ ഭാഗ്യം തെളിയുമെന്നും രാംദേവ് പരിഹസിച്ചു.

വിദേശ വനിതയെ വിവാഹം കഴിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലന്നു അമ്മ സോണിയ രാഹുലിനോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ പയ്യനു ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല. രാഹുലിന് പ്രധാനമന്ത്രിയാകാനുള്ള അവസരം വിദേശിയെ വിവാഹം കഴിച്ചാല്‍ നഷ്ടമാകുമെന്ന് ഭയക്കുന്ന സോണിയ പ്രധാനമന്ത്രിയായിട്ടു രാഹുല്‍ ഒരു വിദേശിയെ വിവാഹം കഴിക്കട്ടെ എന്നാഗ്രഹിക്കുകയാണെന്നും രാംദേവ് പരിഹസിച്ചിരുന്നു.

ശരിയായ ദളിത് വിരുദ്ധതയാണ് രാംദേവിന്റെ പരാമര്‍ശങ്ങളെന്നും രാംദേവ് പരസ്യമായി മാപ്പ് പറയണമെന്നും ട്വിറ്ററിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.