എറണാകുളം-കോട്ടയം റൂട്ടില്‍ പാത ഇരട്ടിപ്പിക്കൽ ,ഇന്നും ട്രെയിന്‍ യാത്ര ദുരിതത്തിലായി

single-img
26 April 2014

expressഎറണാകുളം-കോട്ടയം റൂട്ടില്‍ പാത ഇരട്ടിപ്പിക്കലും സിഗ്നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപണികളും നടക്കുന്നതിനാല്‍ ഇന്നും ട്രെയിന്‍ യാത്ര ദുരിതത്തിലായി . പാസഞ്ചര്‍, മെമു തീവണ്ടികള്‍ പലതും റെയിൽവേ റദ്ദാക്കി. രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 2.20 വരെയും വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 10 വരെയും ഈ റൂട്ടില്‍ ട്രെയില്‍ ഗതാഗതം സ്തംഭിക്കും.

 

 
രാവിലെ 11.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ന്യൂഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ് രാത്രി ഒമ്പത് മണിക്ക് മാത്രമേ പുറപ്പെടൂ. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ എത്തിച്ചേരാന്‍ വൈകുന്നതിനാലാണിത്. അതേസമയം അടുത്ത ചൊവ്വാഴ്ച വരെ അറ്റകുറ്റപണികള്‍ തുടരും.