പദ്മനാഭസ്വാമി ക്ഷേത്രം; ഭരണസമിതി അധ്യക്ഷയായി കെ.പി. ഇന്ദിര ചുമതലയേറ്റു

single-img
26 April 2014

Indiraപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി അധ്യക്ഷസ്ഥാനത്തേക്ക് ജില്ലാ ജഡ്ജി വേണമെന്ന് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി അധ്യക്ഷയായി സെഷന്‍സ് ജഡ്ജി കെ.പി. ഇന്ദിര ചുമതലയേറ്റു.

ജില്ലാ ജഡ്ജി ഹിന്ദുമതവിശ്വാസിയല്ലെങ്കില്‍ തൊട്ടടുത്ത മുതിര്‍ന്ന ജുഡീഷ്യല്‍ ഓഫീസര്‍ക്കാണ് അധികാരമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ജില്ലാ ജഡ്ജി സുനില്‍ തോമസിനു പകരം തിരുവനന്തപുരം ഒന്നാം ജില്ലാ പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായ കെ.പി. ഇന്ദിരയ്ക്കു ചുമതല ലഭിച്ചത്.