മദ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറെന്ന് ഉമ്മന്‍ചാണ്ടി

single-img
26 April 2014

Oommen chandy-9സംസ്ഥാന സര്‍ക്കാരിനു മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്്ടി. മദ്യാസക്തി കുറച്ചു കൊണ്്ടു വരികയാണ് വേണ്ടതെന്നും മദ്യനിരോധനം ഒറ്റയടിക്കു നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാന്‍ ഏര്‍പ്പെടുത്താനാകുകയൊള്ളുവെന്നും ഉമ്മന്‍ചാണ്്ടി പറഞ്ഞു.

പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് ലൈസന്‍സ് അനുവദിക്കുകയില്ലന്നും അദ്ദേഹം വ്യക്തമാക്കി.