സ്‌കൂള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയ കേസില്‍ മുലായത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

single-img
26 April 2014

MULAYAM_SINGH_7773fതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വോട്ടുചെയ്തില്ലെങ്കില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലിനോക്കുന്ന അധ്യാപകരെ പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവിനു തെരഞ്ഞെടുപ്പു കമ്മിഷന്റെ ശാസന.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നു മുലായം വാദിച്ചുവെങ്കിലും കമ്മീഷന്‍ അംഗീകരിച്ചില്ല. അധ്യാപകര്‍ക്കെതിരേയുള്ള പരാമര്‍ശം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണ്. അതിനാല്‍ ഭാവിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു.