ബാബാ രാംദേവിനെതിരെ മായാവതി രംഗത്ത്

single-img
26 April 2014

mayaബാബാ രാംദേവിനെതിരെ മായാവതി രംഗത്ത് . ബാബാ രാംദേവിനെ നിലയ്‌ക്ക് നിര്‍ത്താന്‍ ബിജെപിയ്‌ക്ക് കഴിയാതെ വന്നാല്‍ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ ബിഎസ്‌പി നേതാവ്‌ മായാവതി. ബിജെപി രാംദേവിനെതിരേ നടപടിയെടുക്കണമെന്നും മായാവതി പറഞ്ഞു. നേരത്തെ രാഹുല്‍ മധുവിധുവിനും പിക്‌നിക്കിനുമായിട്ടാണ്‌ ദളിത്‌ കുടിലുകളില്‍ ചെല്ലുന്നതെന്ന ബാബാ രാംദേവിന്റെ പരാമര്‍ശമാണ്‌ വിവാദമായത്‌.

 

 
രാംദേവിനെതിരേ ബിജെപി നടപടിയെടുക്കാതിരുന്നാല്‍ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍സമാജ്‌ പാര്‍ട്ടി എന്നിവര്‍ക്ക്‌ പകരം തെരഞ്ഞെടുപ്പിന്‌ ശേഷം രാജ്യത്തുട നീളം വലിയ പ്രതിഷേധം നേരിടേണ്ടി വരും. ദളിത്‌ സ്‌ത്രീകളെ കുറിച്ച്‌ മോശമായി നടത്തിയ പരാമര്‍ശത്തില്‍ ശക്‌തമായി അപലപിക്കുന്നതായും ഒരു പൊതുപരിപാടിയില്‍ മായാവതി പറഞ്ഞു.ബിഎസ്‌പിയുടെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.