കുവൈറ്റില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു

single-img
26 April 2014

map_of_kuwaitകുവൈറ്റില്‍ രണ്്ടു മലയാളികളെ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി. മലപ്പുറം കുളത്തൂര്‍ സ്വദേശി മുഹമ്മദ് റാഷിദ് തങ്ങള്‍, കോഴിക്കോട് സ്വദേശി ശാര്‍ങധരന്‍ എന്നിവരാണ് മരിച്ചത്.

എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന കരാര്‍ തൊഴിലാളികളാണ് ഇരുവരും. പണം നിക്ഷേപിക്കാന്‍ പോകുന്നതിനിടെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. പണം തട്ടിയെടുക്കുന്നതിനു വേണ്്ടിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇവരെ കൊലപ്പെടുത്തിയതിനു ശേഷം അക്രമികള്‍ പണവുമായി കടന്നുകളഞ്ഞതായി പേബാലീസ് പറഞ്ഞു.