ഇറാക്കില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു

single-img
26 April 2014

map_of_iraqഇറാക്കിലെ ബാഗ്ദാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ അല്‍-ക്വയ്ദ ഭീകരര്‍ നടത്തിയ ബോംബ് ആക്രണത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. 90 പേര്‍ക്ക് പരിക്കേറ്റു. റാലിക്കിടെ മൂന്ന് സ്‌ഫോടനങ്ങളുണ്്ടായതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഒന്നിനു പുറകെ ഒന്നായാണ് സ്്‌ഫോടനങ്ങള്‍ നടന്നത്. റാലിനടക്കുന്ന വഴിയരികില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിച്ചതിനു പിന്നാലെ കാര്‍ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്്ടാകുകയായിരുന്നു.